-
St.Peter's Mar Thoma Church Choir
Township of Washington, New Jersey
Presents
-
A Musical Album
-
അനുഗ്രഹദായകനന നിൻ നാമം ആരിലും ഉന്നതനമ! കരുണകൾക്കുടയവനന നിൻ നാമം ആനന്ദദായകനമ! അനുഗ്രഹദായകനന .........
വിളിച്ചു നീ ഞങ്ങളെ വേർ തിരിച്ചു പ്രകാശിതരാകാൻ വഴി തെളിച്ചു പരിചൊടു നിൻ പാദേ വണങ്ങിടുന്നു സ്വരരാഗ സുധയോടിന്നണഞ്ഞീടുന്നു അൻപൊടിന്നോളം നടത്തിയതോർത്താൽ തിരുസ്തുതി പാടാൻ ഈ ജീവിതം പോരാ കരുണയിൻ സാഗരമേ! അനുഗ്രഹ വാരിധിയെ !! കരുണകൾക്കു .........
ശൂനയമാം ജീവിത വീഥികളിൽ തിരുഹിതം പോലെ വഴി നടത്തി പ്രതികൂലമേറും ജീവിതത്തിൽ പരമോന്നത തൻ ദിനം പരിപാലിച്ചു എല്ലാമെല്ലാമെന്നും അവിടുത്തെ ദാനം ഇതു വളര നയിച്ചതും തിരു കൃപ മാത്രം കരുണയിൻ സാഗരമേ ! അനുഗ്രഹ വാരിധിയെ !! കരുണകൾക്കു .......
Lyrics/Music : George Varghese(Jayan Dallas) Orchestration: Sujith Abraham Singer : Anil Kaippattoor
എൻ മനമേ നീ യാഹേ വാഴ്ത്തി പാടുക തൻ ഉപകാരങ്ങളൊന്നും മറന്നിടാതെ അകൃത്യങ്ങൾ മോചിച്ചെൻ രോഗങ്ങൾ നീക്കിയെൻ ജീവനെ എന്നെന്നും വീണ്ടെടുക്കുന്നു
നിൻ യൗവനം നവീനമാക്കി നന്മയാൽ നിന്നെ നിറച്ചു കൊള്ളും അനുദിനവും ചിറകടിയിൽ അഭയം നിനക്കവൻ അരുളും ...... എൻ മനമേ
നീലാകാശം ഈ ഭൂമി മീതെ ഉയർന്നിരിപ്പതുപോൽ എന്നുമെന്നും വലിതാകും തൻ ദയയിൽ വഴി നടത്തീടുമീ മരുവിൽ ...... എൻ മനമേ
നിൻ മിഴികൾ നനഞ്ഞീടുമ്പോൾ വേദനയാൽ മനം പിടഞ്ഞീടുമ്പോൾ അരികിൽ നാഥൻ ഓടിയെത്തും മാറോടണച്ചവൻ ചേർത്തുകൊള്ളും ....... എൻ മനമേ
Lyrics/Music : Jobin Thomas Philip Orchestration: Sujith Abraham Singer : Immanuel Henry
മിഴി നിറയുമ്പോൾ മനമിടറുമ്പോൾ മനമുരുകി ഞാൻ തേങ്ങിടുമ്പോൾ ഈ മനതാരിൽ നൽ സുഖമേകാൻ കനിവോടെൻ നാഥൻ വന്നിടും
മരുഭൂവിൽ മേഘ തണലേകിയോൻ മധുര ജലത്തിൽ ഉറവായവൻ മാറാത്ത നാഥനായ് മറക്കാത്ത സഖിയായ് മഹോന്നതൻ മാർവിലെന്നെ ചേർത്തണച്ചീടും.....മിഴി
മാലുകളേറി ഞാൻ തളർന്നീടുമ്പോൾ മാർഗങ്ങളെല്ലാം അടഞ്ഞീടുമ്പോൾ മൃദുവായ് തഴുകീടും നിൻ തിരു വചനം മനോ മുകുരങ്ങളിൽ ഉണർവേകിടും.... മിഴി
Lyrics/Music : Reji Joseph | Orchestration: Sujith Abraham | Singer : Anne Thankachan
തകരുകയില്ലുയെന് ജീവിത തോണിയില്‍ അമരത്തു നാഥന് ഉള്ളതിനാല്‍ പ്രതികൂല കാറ്റുകള്‍ ആഞ്ഞടിച്ചാലും നങ്കൂരമിടുവാന്‍ കൃപയേകിടും (2)
ക്രിസ്തുവാം പാറയില്‍ പണിതയീ ജീവിതം തളരുകയില്ല പതറുകില്ല (2) ആറ്റരികത്തു നട്ടനല് തരുപോല്‍ പുലര്‍ത്തീടും നാഥന് അനുദിനവും (2)
കൂരിരുള്‍ താഴ്വരയില് നടന്നാലും ഞാനൊരു അനര്‍ത്ഥവും ഭയപ്പെടില്ല (2) മാധുര്യ വചസ്സാല്‍ മാനസം നിറയ്ക്കും മറച്ചിടും നാഥന് ചിറകടിയില്‍ (2) ഒരു നാളിലും നമ്മെ കൈവിടില്ല (ക്രിസ്തുവാം പാറയില്‍)
ശ്യതുവിന് മുമ്പിലായ് മേശ ഒരുക്കും മൃഷ്ടമാം ഭോഇനം നല്കുമവന് (2) നല്ലിടയനവന്‍ നന്മകള് ചൊരിയും കരുണയിന്‍ കരത്തില്‍ കരുതിടും ദിനവും (2) തന് ആലയത്തില്‍ നിത്യം വസിക്കും (ക്രിസ്തുവാം പാറയില്‍)
Lyrics: Reji Joseph, New Jersey Music: Josey Pullad
ഇരുളടഞ്ഞ വഴികളിൽ നിൻ തിരുപ്രകാശം ചൊരിഞ്ഞീടേണമേ യേശുവേ ...
അഴകളേറും ജീവിതത്തിൽ ആഴിയതിന് നടുവിൽ ഞാൻ അമരത്തായി നീ നിന്നിടേണമേ ആശ്വാസം നീ പകർന്നീടേണമേ ..........ഇരുളടഞ്ഞ
വ്യാധികളാൽ വലഞ്ഞീടുമ്പോൾ ലോകരെല്ലാം മാറിടുമ്പോൾ അരികത്തായി നീ നിന്നിടേണമേ രോഗസൗഖ്യം നൽകീടേണമേ ....... ഇരുളടഞ്ഞ
മരണഭീതിയിൽ ആയിടുമ്പോൾ ആശയില്ലെന്നറിഞ്ഞീടുമ്പോൾ പ്രത്യാശയിൽ നിറച്ചീടേണമേ മർവിലെന്നെ ചേർത്തിടേണമേ ......... ഇരുളടഞ്ഞ
Lyrics/Music : Shibi Thomas | Orchestration: Benson Mathew | Singer : Mithila Michael
God is my Ray of hope Even on my hardest days. (2) He is my source of life His love endures forever. All praise to Him(3), Hallelujah,
Seasons will always change. People come and go. (2) But those who hope, in the Lord they will, Walk and not be faint All praise to Him(3), Hallelujah,
Are we loyal to him Jesus died for us (2) But as for me, I will praise to the Lord; For my salvation All praise to Him(3), Hallelujah
Lyrics/Music : Kuruvilla Mathew ( Anish ) | Orchestration: Sujith Abraham | Singer : Anika Thomas | Sara Varghese
I am standing still In the valley of darkness (2) And I lost my way Then I trust, My Lord, can you hear my cry My hope is only in you (2)
Raise me up, Oh Lord Raise me up, Oh Lord Raise me up, Oh Lord (2) And let there be light on me
I am searching for love Looking for comfort (2) But I’m in the dark Then I cry My Lord, can you feel my pain And have mercy on me. (2)
I surrender to you, Lord Take my pain and take my life (2) Mold me as you want me to (2) My strength is only in you.
Lyrics/Music : Kuruvilla Mathew ( Anish ) | Orchestration: Sujith Abraham | Singer : Sara Varghese
യേശുവിൻ സന്നിധെവരൂ ധ്യാനിപ്പാൻ തിരുമൊഴികൾ ആകുലം വേണ്ടിനിഭീതിയും വേണ്ടിഹേ കർത്തനവൻ കൂടെയുള്ളപ്പോൾ(2 )
ജീവമൊഴിയാം തിരുവചനം നിത്യം ധ്യാനിപ്പോർക്കു കൃപലഭിക്കും ജീവ മൊഴിയാം തിരുവചനം വിശ്വാസി പോരവൻ മഹത്വംകാണും ..........ജീവ
വൻ ശോധനയിൻ വേളകളിൽ വിടുതൽ നൽകും വല്ലഭൻ നീ കാറ്റിലും കോളിലും വഞ്ചിയുലയുമ്പോൾ അമരത്തെന്നും കൂട്ടിനായിവന്നിടും .....ജീവ
തൻ ശുദ്ധരെ തന്നോടു ചേർത്തിടാൻ മൽപ്രീയൻ വീണ്ടും വരും നിശ്ചയം വിശ്വാസം കാത്തു നാംവരവിനൊരുങ്ങീടാം നല്ലപോർ പൊരുതി നാം ഓട്ടം തികക്കാം .....ജീവ
Lyrics : Sam Pennukkara | Orchestration/Music: Sujith Abraham | Singer : Merin Gregory
REV.JOHN TS
T+(201)294-2699
vicar@stpetersmarthomachurch.org
BOBBY MATHEWS
T+(806)787-9875
info@mtikvahalbum.com
Saji Mathew
T+(201)925-5763
spmtcchoir@gmail.com